Breaking News

‘രാഷ്ട്രീയ പതനത്തിലേക്ക് അൻവർ എത്താൻ പാടില്ലായിരുന്നു, തിരിച്ചു വരേണ്ട എന്ന് പറയില്ല’; പിന്തുണച്ച് കെ സുധാകരൻ

Spread the love

പി.വി അൻവറിനെ പിന്തുണച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരൻ. പിവി അൻവർ യുഡിഎഫിലേക്ക് ഇനി തിരിച്ചു വരണ്ടെന്ന് ഞങ്ങൾ പറയില്ല. രാഷ്ട്രീയ പതനത്തിലേക്ക് അൻവർ എത്താൻ പാടില്ലായിരുന്നു. തന്നോടൊപ്പം വളർന്ന പഴയ കോൺഗ്രസുകാരനാണ് അൻവർ. ഇന്ന് തെരുവിലെ രാഷ്ട്രീയക്കാരനായി പിവി അൻവർ മാറിയതിൽ ദുഖമുണ്ടെന്നും കെ സുധാകരൻ പറഞ്ഞു.

അതേസമയം നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രിക പിൻവലിക്കുന്നതിനുള്ള അവസാന തീയതി ഇന്ന് അവസാനിക്കും. പിവി അൻവർ മത്സര രംഗത്ത് ഉറച്ചുനിൽക്കുമോ എന്ന് ഇന്നറിയാം. തൃണമൂൽ കോൺഗ്രസ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുകയാണെങ്കിൽ ചിഹ്നവും ഇന്ന് ലഭിക്കും. കഴിഞ്ഞ രണ്ടുതവണയും പിവി അൻവർ മത്സരിച്ച് വിജയിച്ച ഓട്ടോറിക്ഷ ചിഹ്നം ലഭിക്കുമെന്നാണ് അൻവർ ക്യാമ്പ് പ്രതീക്ഷിക്കുന്നത്.

18 പത്രികകളാണ് വരണാധികാരിയായ പെരിന്തൽമണ്ണ സബ് കലക്ടർ സ്വീകരിച്ചിരിക്കുന്നത്. തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി അൻവർ സമർപ്പിച്ച പത്രികയടക്കം ഏഴെണ്ണം തള്ളിയിരുന്നു. കേരളത്തിൽ രജിസ്റ്റർ ചെയ്യാത്ത പാർട്ടിയുടെ സ്ഥാനാർഥിയായി അൻവറിന് മത്സരിക്കാനാകില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചാണ് അൻവറിന്റെ പത്രിക പിൻവലിച്ചത്. സൂക്ഷ്മ പരിശോധനാവേളയിലാണ് പത്രിക തള്ളിയത്.

You cannot copy content of this page