Breaking News

കരുനാഗപ്പള്ളി കൊലപാതകം: കാരണം ഗുണ്ടാ കുടിപ്പകയെന്ന് നിഗമനം; പിന്നില്‍ വയനകം സംഘമെന്ന് പ്രാഥമിക വിവരം

Spread the love

കൊല്ലം കരുനാഗപ്പള്ളിയില്‍ ഗുണ്ടാ നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഘത്തെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചു. കരുനാഗപ്പള്ളി സ്വദേശി ജിം സന്തോഷാണ് മരിച്ചത്. ഗുണ്ടാ കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം. വവ്വാക്കാവില്‍ യുവാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചതും ഒരേ സംഘമാണെന്നാണ് വിവരം.

കൊലപാതക സംഘത്തെ കുറിച്ചും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പിന്നില്‍ വയനകം സംഘമെന്നാണ് പ്രാഥമിക വിവരം. അലുവ അതുലും സംഘവുമാണ് വെട്ടിയതെന്ന് സൂചന. സംഘത്തിലെ മറ്റുള്ളവരെ കുറിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വവ്വാക്കാവില്‍ വെട്ടേറ്റ അനീറുമായി വയനകം ഗുണ്ടാസംഘത്തിന് വിരോധം ഉണ്ടായിരുന്നു. കൊലപാതക സംഘം എത്തിയത് വെള്ള നിറത്തിലുള്ള ഇന്നോവയിലാണ്.

ഇന്ന് പുലര്‍ച്ചെ 2.30ഓടെയാണ് ജിം സന്തോഷിനെ ആക്രമിച്ചത്. വീടിന് നേരെ പടക്കം എറിഞ്ഞ് കതക് തകര്‍ത്ത ശേഷമാണ് ഗുണ്ടാസംഘം അകത്ത് കടന്നത്. സന്തോഷിന്റെ കാല് ചുറ്റിക കൊണ്ട് അടിച്ച് തകര്‍ത്തു. കൈയ്ക്കും വെട്ടേറ്റിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം നവംബറില്‍ മറ്റൊരു ഗുണ്ടാ നേതാവിനെ കുത്തിയ കേസില്‍ സന്തോഷ് റിമാന്റില്‍ ആയിരുന്നു. പുറത്ത് ഇറങ്ങിയതിന് പിന്നാലെയാണ് കൊലപാതകം. വവ്വാക്കാവില്‍ അനീര്‍ എന്നയാള്‍ക്കാണ് വെട്ടേറ്റത്. അനീറും കേസിലെ പ്രതി പ്രതിയാണ്. സന്തോഷിനെ വെട്ടിയതിന് ശേഷമാണ് അനീറിനെതിരായ ആക്രമണം.

You cannot copy content of this page