Breaking News

കലൂർ ഐ ഡെലി കഫേയിലെ പൊട്ടിത്തെറി; ഉടമക്കെതിരെ കേസെടുത്തു

Spread the love

കൊച്ചി കലൂർ സ്റ്റേഡിയത്തിലെ ഐ ഡെലി കഫേയിൽ ഇന്നലെ ഉണ്ടായ പൊട്ടിത്തെറിയിൽ ഉടമക്കെതിരെ കേസെടുത്തു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാണ് കേസ്. അപകടത്തിൽ ഒരാൾ മരിക്കുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരുക്കേറ്റ ഒരാളുടെ നില ഗുരുതരമായി തുടരുന്നു.

അതേസമയം സ്ഥലത്ത് ഫോറൻസിക് സംഘം പരിശോധന നടത്തും. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് ഉഗ്രശബ്ദത്തോടെ സ്റ്റീമർ പൊട്ടിത്തെറിച്ച് അപകടം ഉണ്ടായത്. പരുക്കേറ്റ നാലുപേർ ചികിത്സയിൽ തുടരുകയാണ്.

ഹോട്ടലിലെ അടുക്കളവശത്താണ് അപകടം നടന്നത്. ഹോട്ടലിൽ ഭക്ഷണം കഴിക്കാനായി അൻപതോളം പേർ ഉണ്ടായിരുന്നു. ആളുകൾ ഇരിക്കുന്നിടത്തേക്ക് പൊട്ടിത്തെറി ഉണ്ടാവാതിരുന്നത് ആശ്വാസമായെന്നും ദൃക്‌സാക്ഷി പറയുന്നു. ഹോട്ടലിലെ പരുക്കേറ്റ തൊഴിലാളികൾ എല്ലാവരും ഇതര സംസ്ഥാനക്കാരാണ്.

You cannot copy content of this page