Breaking News

അച്ഛനെ പ്രജിന്‍ വെട്ടിക്കൊന്നത് സ്വബോധത്തില്‍ തന്നെ; കൊലപാതകം പണം ചോദിച്ചിട്ട് നല്‍കാത്ത വൈരാഗ്യത്തില്‍

Spread the love

തിരുവനന്തപുരം വെള്ളറടയില്‍ അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മകന്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പൊലിസ്. ജോസിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രജിന്‍ കാര്യങ്ങള്‍ തുറന്നു പറയുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. പ്രതി കൊലപാതകം നടത്തിയത് സ്വബോധത്തില്‍ തന്നെ. പണം ചോദിച്ചിട്ട് നല്‍കാത്ത വൈരാഗ്യത്തിലാണ് കൊലപാതകം.

സംഭവം നടന്നപ്പോള്‍ ജോസും ഭാര്യയും പ്രജിനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കൊലപാതകത്തിനുശേഷം ജോസിന്റെ ഭാര്യ ഉറക്കെ നിലവിളിച്ചതോടെയാണ് നാട്ടുകാര്‍ വിവരമറിയുന്നത്. നാട്ടുകാരാണ് ഉടനടി പൊലീസിനെ വിളിച്ചറിയിച്ചത്.

You cannot copy content of this page