മലപ്പുറം: നിലമ്പൂരിലെ ഹോട്ടലിൽ നിന്ന് ബിരിയാണി വാങ്ങിയ പോലീസുകാരന് ലഭിച്ചത് ചത്ത പാറ്റ. ടൗണിലെ യൂണിയൻ ഹോട്ടലിൽ നിന്നും പാർസലായി വാങ്ങിയ ബിരിയാണിയില്‍ ആണ് പാറ്റയെ കണ്ടത്. നിലമ്പൂര്‍ സ്റ്റേഷനിലെ പൊലീസുകാരൻ ഉടനടി നിലമ്പൂര്‍ ഭക്ഷ്യ സുരക്ഷാ ഓഫീസറെ വിവരം അറിയിച്ചു. ഭക്ഷ്യ സുരക്ഷ വകുപ്പ് നിലമ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി ബിരിയാണി പരിശോധിക്കുകയും തുടർന്ന് ഹോട്ടൽ അടപ്പിക്കുകയായിരുന്നു. നഗരസഭ ആരോഗ്യ വിഭാഗവും ഹോട്ടലില്‍ പരിശോധന നടത്തി. ഹോട്ടല്‍ ഉടമക്ക് നോട്ടീസും നല്‍കി. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന ഹോട്ടൽ ആണിതെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. ജില്ലാ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ക്ക് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കുമെന്നും ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ പറഞ്ഞു.
