Breaking News

പടുകുഴിയിലേക്ക് വീണ് തകർന്ന് ഇന്ത്യൻ രൂപ; എക്കാലത്തെയും വലിയ ഇടിവ് നേരിട്ട് ദിർഹവുമായുള്ള വിനിമയ നിരക്ക്

Spread the love

അബുദാബി: രൂപയുടെ മൂല്യം വമ്പൻ ഇടിവിലേക്ക്. ദിര്‍ഹത്തിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്കില്‍ റെക്കോര്‍ഡ് ഇടിവാണ് ഉണ്ടായിരിക്കുന്നത്.

ചൊവ്വാഴ്ചയാണ് വന്‍ താഴ്ചയിലേക്ക് രൂപയുടെ മൂല്യം എത്തിയത്. വിനിമയ നിരക്ക് ഒരു ദിര്‍ഹം 23.0905 രൂപ എന്ന നിലയിലെത്തിയിരിക്കുകയാണ് (ഡോളര്‍- 84.7425 രൂപ). ഇതിന് മുമ്പ് ദിര്‍ഹത്തിനെതിരെ 23.0803 രൂപ എന്ന നിരക്കിലെത്തിയതായിരുന്നു ഇതുവരെയുള്ള ഏറ്റവും വലിയ ഇടിവ്. എന്നാല്‍ ഇന്ന് റെക്കോര്‍ഡ് തകര്‍ത്തിരിക്കുകയാണ്. രൂപയുടെ വിനിമയ നിരക്ക് ഇടിഞ്ഞതോടെ പ്രവാസികൾക്ക് ഇത് നല്ല സമയമാണ്. നാട്ടിലേക്ക് പണം അയയ്ക്കാന്‍ ഈ സമയം വിനിയോഗിക്കാം. അതേസമയം ഇന്ത്യന്‍ രൂപയുമായുള്ള കുവൈത്ത് ദിനാറിന്‍റെ വിനിമയ നിരക്കും ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഒരു ദിനാറിന് 275 രൂപയ്ക്ക് മുകളിലെത്തിയിരുന്നു.

You cannot copy content of this page