കൊല്ലം കുന്നത്തൂർ തുരുത്തിക്കര എം.ടി.യു.പി.എസ്സ് സ്കൂളിലെ കിണറ്റിൽ വീണ ആറാം ക്ലാസ്സുകാരന്റെ നില തൃപ്തികരം. കുട്ടിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. രാവിലെ കുട്ടി രക്ഷിതാക്കളുമായി സംസാരിച്ചു. ഇന്നലെ രാവിലെ മറ്റു വിദ്യാർത്ഥികൾക്കൊപ്പം കളിക്കുന്നതിനിടെയാണ് ഫെബിൻ 45 അടി താഴ്ചയുള്ള കിണറ്റിൽ വീഴുന്നത്.
വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഫെബിൻ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. തലയോട്ടിക്ക് പൊട്ടൽ സംഭവിച്ചിട്ടുണ്ട്.അപകടത്തിന് പിന്നാലെ ട്വന്റി ഫോർ വാർത്തയെ തുടർന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ സ്കൂളിൽ എത്തി പരിശോധന നടത്തിയിരുന്നു. കിണറിന് മുകളിൽ മതിയായ സുരക്ഷ ഉണ്ടായിരുന്നില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിൽ കണ്ടെത്തി. പ്രാഥമിക അന്വേഷണം നടത്തിയ എ ഇ ഒ ,ഡി ഡി യ്ക്കും ഡി ഇ ഒ യ്ക്കും റിപ്പോർട് കൈമാറും. വിദ്യാഭ്യാസ വകുപ്പ് യാതൊരു പരിശോധന നടത്താതെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നു എന്ന് ആരോപിചിച്ചു കെഎസ്‌യു പ്രവർത്തകർ ഡിഡിഇയെ ഉപരോധിച്ചു.തുരുമ്പിച്ച ഇരുമ്പ് നെറ്റും പ്ലാസ്റ്റിക് വലയുമാണ് കിണറിനു മുകളിൽ സുരക്ഷയ്ക്കായി സ്ഥാപിച്ചിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
Useful Links
Latest Posts
- ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണത്തിൽ നേരിയ കുറവ്
- വഖഫ് ഭേദഗതി ബില്ലുമായി മുന്നോട്ടു പോകാൻ കേന്ദ്രസർക്കാർ; ലോക്സഭയിൽ ബില്ല് അവതരിപ്പിക്കും
- സീപ്ലെയിൻ പദ്ധതി; സിപിഐ സമരത്തിലേക്ക്, AITUC ഒപ്പുശേഖരണം ആരംഭിച്ചു
- കോഴിക്കോട് ഒൻപതാം ക്ലാസ് വിദ്യാത്ഥിയെ കാണാനില്ലെന്ന് പരാതി
- സ്വർണവില തിരിച്ചുകയറി, ഇന്ന് കൂടിയത് 240 രൂപ