Breaking News

‘മതനിരപേക്ഷ, ജനാധിപത്യ മൂല്യങ്ങൾക്കായി നിലകൊള്ളുന്ന പൊതുപ്രവർത്തകൻ’; കമലഹാസന് പിറന്നാൾ ആശംസകയുമായി പിണറായി വിജയൻ

Spread the love

എഴുപതാം പിറന്നാൾ ആഘോഷിക്കുന്ന കമലഹാസന് പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മതനിരപേക്ഷ, ജനാധിപത്യ മൂല്യങ്ങൾക്കായി നിലകൊള്ളുന്ന പൊതുപ്രവർത്തകൻ എന്നാണ് കമലഹാസന് ജന്മദിനാശംസകൾ നേർന്നു കൊണ്ട് പിണറായി വിജയൻ കുറിച്ചത്. തന്റെ നാടിനോടും ജനതയോടും അദ്ദേഹത്തിനുള്ള സ്‌നേഹവും പ്രതിബദ്ധതയും സമാനതകളില്ലാത്തതാണ്. കേരളത്തെയും ഒരു ജനതയെന്ന നിലയിൽ നാം കൈവരിച്ച സാമൂഹിക പുരോഗതിയെയും കമൽ ഹാസൻ സ്നേഹപൂർവ്വം നോക്കികാണുന്നുവെന്നത് ഏറെ സന്തോഷം തരുന്ന കാര്യമാണെന്നും മുഖ്യമന്ത്രി കുറിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

പ്രിയ സൃഹുത്ത് കമൽ ഹാസന് ജന്മദിനാശംസകൾ. ബഹുമുഖമായ സർഗാവിഷ്കാരങ്ങളിലൂടെ സിനിമാരംഗത്ത് തന്റേതായ ഇടം നേടിയ പ്രതിഭയാണ് കമൽ ഹാസൻ. മതനിരപേക്ഷ, ജനാധിപത്യ മൂല്യങ്ങൾക്കായി അടിയുറച്ചു നിലകൊള്ളുന്ന പൊതുപ്രവർത്തകൻ കൂടിയാണ് അദ്ദേഹം.

തന്റെ നാടിനോടും ജനതയോടും അദ്ദേഹത്തിനുള്ള സ്‌നേഹവും പ്രതിബദ്ധതയും സമാനതകളില്ലാത്തതാണ്. കേരളത്തെയും ഒരു ജനതയെന്ന നിലയിൽ നാം കൈവരിച്ച സാമൂഹിക പുരോഗതിയെയും കമൽ ഹാസൻ സ്നേഹപൂർവ്വം നോക്കികാണുന്നുവെന്നത് ഏറെ സന്തോഷം തരുന്ന കാര്യമാണ്. അദ്ദേഹത്തിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.

You cannot copy content of this page