Breaking News

വൈക്കത്ത് ഇരട്ടക്കൊലപാതകം; ഭാര്യയേയും ഭാര്യാ മാതാവിനേയും യുവാവ് വെട്ടിക്കൊന്നു

Spread the love

കോട്ടയം: വൈക്കം മറവന്‍തുരുത്തിനെ ഞെട്ടിച്ച് ഇരട്ടക്കൊലപാതകം. ഭാര്യയെയും ഭാര്യയുടെ അമ്മയെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഗീത (58) മകള്‍ ശിവപ്രിയ (30 ) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരേയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ശിവപ്രിയയുടെ ഭര്‍ത്താവ്ഉദയനാപുരംനിധീഷ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ദമ്പതികള്‍ക്ക് നാല് വയസുള്ള ഒരു കുട്ടിയുണ്ട്.. കൊലപാതകത്തിന് ശേഷം നിധീഷ് കുട്ടിയെ സ്വന്തം വീട്ടില്‍ കൊണ്ടുവിട്ടു. പിന്നീടാണ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. മറവന്‍തുരുത്തിലെ ശിവപ്രിയയുടെ വീട്ടിലാണ കൊലപാതകം അരങ്ങേറിയത്. നിധീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.

തലയോലപ്പറമ്പ് പോലീസാണ് നിതീഷിനെ കസ്റ്റഡിയില്‍ എടുത്തത്. കുടുംബകാരണങ്ങളാണ് കൊലപാതകത്തിന് പിന്നില്‍ എന്ന് പോലീസ് പറയുന്നു. തിങ്കളാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. ശക്തമായ മഴ ഉണ്ടായിരുന്ന സമയത്തായിരുന്ന കൊലപാതകം നടന്നതെന്നാണ് സമീപവാസികള്‍ പറയുന്നത്.

കൊലപാതക ശേഷം മകനുമായി നിതീഷ് ഉദയനാപുരത്തേക്ക് പോകുകയായിരുന്ന നിതീഷിനെ കണ്ട് നാട്ടുകാര്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് നിതീഷിനെ തടഞ്ഞുനിര്‍ത്തി ചോദ്യംചെയ്തതില്‍ നിന്നാണ് സംഭവം പുറത്തറിഞ്ഞത്.

You cannot copy content of this page