Breaking News

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ അന്വേഷിക്കാൻ ഉന്നതതല സമിതിക്ക് രൂപം നൽകി കേന്ദ്രം

Spread the love

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ അന്വേഷിക്കാൻ ഉന്നതതല സമിതിക്ക് രൂപം നൽകി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. സംസ്ഥാനത്ത് ഉൾപ്പെടെ ഡിജിറ്റൽ അറസ്റ്റ് വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഇടപെടൽ. തട്ടിപ്പിന് പിന്നിലുള്ളവരെ കണ്ടെത്തി എത്രയും വേഗം നടപടി എടുക്കുകയാണ് ഉന്നതതല സമിതിയുടെ ലക്ഷ്യം. ആഭ്യന്തര സുരക്ഷാ സെക്രട്ടറിയുടെ മേൽനോട്ടത്തിൽ ആണ് സമിതി. സൈബർ വിഭാഗവുമായി ചേർന്നാകും പ്രവർത്തനം.ഡിജിറ്റൽ അറസ്റ്റുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ സമിതിക്ക് കൈമാറാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്.

ഈ വർഷം ഇതുവരെ ഡിജിറ്റൽ അറസ്റ്റുമായി ബന്ധപ്പെട്ട് 6000 പരാതികൾ ആണ് ലഭിച്ചിട്ടുള്ളത്. തട്ടിപ്പുമായി ബന്ധപ്പെട്ട നിരവധി ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
നിരവധി ഫോൺ നമ്പറുകളും ബ്ലോക്ക് ചെയ്തു. ഡിജിറ്റൽ അറസ്റ്റ് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വ്യക്തിഗത വിവരങ്ങൾ കൈമാറരുതെന്നും പ്രധാനമന്ത്രിയും മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഉന്നതതല സമിതിയെ രൂപീകരിച്ച് അന്വേഷണം ഊർജ്ജതമാക്കുന്നത്.

You cannot copy content of this page