Breaking News

അഞ്ചാം നാളും കുടിവെള്ളത്തിനായി നെട്ടോട്ടമോടി തലസ്ഥാനം

Spread the love

തിരുവനന്തപുരത്ത് അഞ്ചാം നാളും കുടിവെള്ളത്തിനായി നെട്ടോട്ടം.പലയിടങ്ങളിലും വെള്ളം എത്തിയിട്ടില്ല. ഇന്നലെ രാത്രിയിൽ പമ്പിങ് ആരംഭിച്ചെങ്കിലും പലയിടങ്ങളിലും വെള്ളം കിട്ടുന്നില്ല. വാൽവിൽ ലീക്ക് കണ്ടതിനെ തുടർന്നാണ് പമ്പിങ് നിർത്തിയത്. പൈപ്പിടൽ ജോലികളും പൂർത്തിയായിട്ടില്ല. ഇന്ന് നഗരസഭയിലേക്ക് KSU പ്രതിഷേധം ഉണ്ടായി.ഉയർന്ന പ്രദേശങ്ങളിൽ വെള്ളം ഇനിയും എത്തിയിട്ടില്ല. ആറ്റുകാൽ അയിരാണിമുട്ടം എന്നി സ്ഥലങ്ങളിൽ വെള്ളമെത്തി പമ്പിങ് തുടങ്ങി. ഉയർന്ന പ്രദേശങ്ങളിൽ ഇനിയും വെള്ളം എത്തിയില്ല. വട്ടിയൂർക്കാവ്, നെട്ടയം, മുടവുൻമുഗൾ, പിടിപി നഗർ തുടങ്ങിയ സ്ഥലങ്ങളിൽ അഞ്ചാം ദിവസവും വെള്ളം എത്തിയിട്ടില്ല.

തിരുവനന്തപുരം – കന്യാകുമാരി റെയിൽവേ പാത ഇരട്ടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലെ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്ന ജോലിയെ തുടർന്ന് നാല് ദിവസമായി നഗരത്തിൽ കുടിവെള്ളം മുടങ്ങിയിരുന്നു. 44 വാർഡുകളിലേക്കുള്ള കുടിവെള്ള വിതരണമാണ് നിർത്തിവച്ചിരുന്നത്. എന്നാൽ ഇതിന് കാര്യക്ഷമമായ ബദൽ സംവിധനങ്ങൾ അധികൃതർ ഒരുക്കിയിരുന്നില്ല. പൂർണമായും പമ്പിങ് തുടങ്ങുന്നത് വരെ ഈ പ്രദേങ്ങളിൽ ടാങ്കറുകളിൽ ജലവിതരണം തുടരുമെന്നായിരുന്നു നഗരസഭയുടെ അറിയിപ്പ്. എന്നാൽ പല പ്രദേശങ്ങളിലേക്കും ടാങ്കറുകൾ എത്തിയിട്ടില്ല.

വിഷയത്തില്‍ കെഎസ്‌യു ബിജെപി പ്രതിഷേധം കര്‍ശനമാക്കിയിരിക്കുകയാണ്. ഇന്നലെ രാത്രി ബിജെപി കൗണ്‍സിലര്‍മാര്‍ സെക്രട്ടറിയേറ്റില്‍ മാര്‍ച്ച് നടത്തി. ഇന്ന് മേയറെ തടഞ്ഞ് പ്രതിഷേധം സംഘടിപ്പിക്കുമെന്നും ബിജെപി അറിയിച്ചു.

You cannot copy content of this page