Breaking News

മുണ്ടക്കൈ ദുരന്തം: ഒറ്റപ്പെട്ടവരെ പൂർണമായും കണ്ടെത്തി

Spread the love

കല്പറ്റ: ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ പ്രദേശത്ത് ഒറ്റപ്പെട്ട് നിൽക്കുന്നവരെ പൂർണമായി കണ്ടെത്തിയതായി എ.ഡി.ജി.ഡി, എം.ആർ അജിത്കുമാർ. ഇനി കണ്ടടെക്കാനാണുള്ളത് മുതദേഹങ്ങൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. മുണ്ടക്കൈയിലേക്ക് എത്തിച്ച ഹിറ്റാച്ചി ഉപയോ​ഗിച്ചായിരുന്നു രക്ഷാപ്രവർത്തനം. നിലിവിൽ മൂന്നു പേരാണ് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളത്, ഉരുൾപൊട്ടലിൽ പരിക്കേറ്റ രണ്ടു പേരെ കൂടി കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചു.

അതേസമയം ചൂരൽ മലയിലേക്കുള്ള റോഡിന്റെ ഇരു വശങ്ങളിലും അത്യാവശ്യ സേവനങ്ങൾക്കുള്ള വാഹനങ്ങളല്ലാത്തവ പാർക്ക് ചെയ്യരുതെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. മുണ്ടക്കൈയിലേക്ക് താൽകാലിക പാലം നിർമ്മിക്കുന്നതിന് വ്യോമസേനയുടെ വിമാനം കണ്ണൂർ എയർപോർട്ടിൽ ഇറങ്ങിയിട്ടുണ്ട്. വിമാനത്തിൽ കൊണ്ടുവന്ന പാലം നിർമ്മിക്കാനുള്ള സാമഗ്രികൾ ദുരന്ത സ്ഥലത്തേക്ക് അടിയന്തിരമായി എത്തിക്കേണ്ടതുണ്ട്. ഇതിനാണ് നിയന്ത്രണമേർത്തിയത്. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിന് തമിഴ്നാട്ടിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും ചൂരൽമലയിൽ എത്തിയിട്ടുണ്ട്.

ദുരന്തമുഖത്ത് പ്രവർത്തിക്കുന്നവർക്ക് ആവശ്യമായ മെഡിക്കൽ സേവനങ്ങൾ നൽകാൻ തയ്യാറാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും അറിയിച്ചിട്ടുണ്ട്. ഇതിനായി ജില്ലാ അടിസ്ഥാനത്തിൽ ഡോക്ടർമാരുടെ സംഘത്തെ നിയോഗിച്ചു. സർക്കാർ ആവശ്യപ്പെടുന്നതിന് അനുസരിച്ച് സേവനം നൽകുമെന്നും ഐ.എം.എ അറിയിച്ചു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ 10 ദിവസത്തെ എല്ലാ ഔദ്യോഗിക പരിപാടികളും ഐ.എം.എ മാറ്റിവച്ചു.

ദുരന്തത്തിൽ മരണപ്പെട്ടവരിൽ തിരിച്ചറിഞ്ഞ 94 മൃതദേഹങ്ങളിൽ നടപടി പൂർത്തിയാക്കിയ 66 എണ്ണം ബന്ധുക്കൾക്ക് വിട്ടുനൽകി. 126 മ‍ൃതദേഹങ്ങളാണ് ഇതുവരെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കയത്. 112 പേർ ദുരിതാശ്വാസ ക്യാമ്പിൽ തുടരുന്നുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ 11 പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

You cannot copy content of this page