Breaking News

എറണാകുളം- ബെംഗളൂരു വന്ദേഭാരത് സ്പെഷ്യൽ 31 മുതൽ; ആഴ്ചയില്‍ മൂന്നുദിവസം സര്‍വീസ്‌

Spread the love

ബെംഗളൂരു: കാത്തിരിപ്പിനൊടുവിൽ എറണാകുളം-ബെംഗളൂരു-എറണാകുളം വന്ദേഭാരത് തീവണ്ടി സർവീസ് പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ഈ മാസം 31 മുതൽ ഓഗസ്റ്റ് 25 വരെ പ്രത്യേക തീവണ്ടിയായിട്ടാണ് സർവീസ് നടത്തുന്നത്. ആഴ്ചയിൽ മൂന്നുദിവസമാണ് സർവീസ്.

എറണാകുളത്തുനിന്ന് ബെംഗളൂവിലേക്കുള്ള ആദ്യ സർവീസ് 31-നും ബെംഗളൂരുവിൽനിന്ന് എറണാകുളത്തേക്കുള്ള ആദ്യ സർവീസ് ഓഗസ്റ്റ് ഒന്നിനുമാണ്. എറണാകുളത്തുനിന്ന് ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലും ബെംഗളൂരുവിൽനിന്ന് വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിലുമാണ് സർവീസ് നടത്തുന്നത്.

എറണാകുളത്തുനിന്ന് ഉച്ചക്ക് 12.50-ന് പുറപ്പെട്ട് രാത്രി 10-ന് ബെംഗളൂരു കന്റോൺമെന്റ് സ്റ്റേഷനിലെത്തും. തിരിച്ച് ബെംഗളൂരു കന്റോൺമെന്റിൽനിന്ന് പിറ്റേദിവസം രാവിലെ 5.30-ന് പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 2.20-ന് എറണാകുളത്തെത്തും. പത്തു സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും. യാത്രക്കാർ ഏറെയുള്ള ബെംഗളൂരു- എറണാകുളം റൂട്ടിൽ വന്ദേഭാരതിനായി നേരത്തേമുതൽ ആവശ്യമുയർന്നിരുന്നു.

എറണാകുളം-ബെംഗളൂരു

ഉച്ചയ്ക്ക് 12.50: എറണാകുളം

1.53: തൃശ്ശൂർ

2.35: ഷൊർണൂർ

3.15: പാലക്കാട്

4.13: പോത്തനൂർ

4.58: തിരുപ്പൂർ

5.45: ഈറോഡ്

6.33: സേലം

8.05: ജോലാർപേട്ട്

രാത്രി 10: ബെംഗളൂരു കന്റോൺമെന്റ്

ബെംഗളൂരു-എറണാകുളം

രാവിലെ 5.30: ബെംഗളൂരു കന്റോൺമെന്റ്

7.30: ജോലാർപേട്ട്

8.58: സേലം

9.50: ഈറോഡ്

10.33: തിരുപ്പൂർ

11.15: പോത്തനൂർ

12.08: പാലക്കാട്

12.40: ഷൊർണൂർ

1.18: തൃശ്ശൂർ

2.20: എറണാകുളം

You cannot copy content of this page