കോട്ടയം :അച്ചായന്മാരുടെ കാഞ്ഞിരപ്പള്ളിയും ഇസ്ലാമിക ഭരണത്തിൻ കീഴിലായോ?
ക്രിസ്ത്യാനിക്കും ഹിന്ദുവിനും സംവരണം ഇല്ലെങ്കിൽ പ്രാതിനിധ്യം ഇല്ലാത്ത നാടായി കേരളവും മാറുന്നുവോ?
ജാതി സംവരണം ഉള്ളതിനാൽ ഒരു പട്ടികജാതിക്കാരൻ മാത്രമാണ് യുഡിഎഫിന്റെയും എൽഡിഎഫിന്റെയും പാനലിൽ ഉള്ളത്.
അങ്ങ് ദൂരെയൊന്നുമല്ല. അച്ചായന്മാരുടെ കാഞ്ഞിരപ്പള്ളി എന്ന് അറിയപ്പെട്ടിരുന്ന കോട്ടയത്തെ കാഞ്ഞിരപ്പള്ളി സെൻട്രൽ സർവീസ് സഹകരണ ബാങ്ക് ഇലക്ഷനിൽ ആണ് ഈ അത്ഭുത പോസ്റ്ററുകൾ കാണപ്പെട്ടത്.
കാഞ്ഞിരപ്പള്ളി സെൻട്രൽ സർവീസ് സഹകരണ ബാങ്കിൻറെ ഇലക്ഷൻ പോസ്റ്ററുകൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ഇടതുപക്ഷത്തിന്റെയും ഐക്യ ജനാധിപത്യ മുന്നണിയുടെയും പാനലിൽ ഒരു മതസ്ഥർ മാത്രമാണുള്ളത്. സംവരണ സീറ്റ് ഉള്ളതിനാൽ രണ്ടുകൂട്ടരുടെയും പാനലിൽ ഓരോ സംവരണ വിഭാഗക്കാരെ ഉൾപ്പെടുത്തിയിരിക്കുന്നു. ക്രിസ്ത്യാനിക്കും ഹിന്ദുവിനും സംവരണം നൽകി ഇനി കേരളത്തിൽ രക്ഷയുള്ളൂ എന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം.
ഒരുകാലത്ത് കാഞ്ഞിരപ്പള്ളി അച്ചായന്മാർ എന്നാൽ ലോകത്തിനു മുൻപിൽ തന്നെ ഒരു ബ്രാൻഡഡ് നെയിം ആയിരുന്നു. സാമ്പത്തികമായും പേരും പെരുമയും ഉള്ള വലിയ ക്രിസ്ത്യൻ കുടുംബങ്ങൾ അധിവസിച്ചിരുന്ന നാട്. അതിനുമപ്പുറം വലിയ വലിയ ബിസിനസ് സാമ്രാജ്യങ്ങൾ കെട്ടിപ്പടുത്ത കാഞ്ഞിരപ്പള്ളി അച്ചായന്മാർ. അവിടെയാണ് ഒരു ബാങ്ക് തെരഞ്ഞെടുപ്പിൽ ഒരു മതസ്ഥർ മാത്രമുള്ള തിരഞ്ഞെടുപ്പായി മുന്നണികളും കാണുന്ന അവസ്ഥയിലേക്ക് തരംതാണത്.
കാഞ്ഞിരപ്പള്ളി ബിഷപ്പ് ആയിരുന്നു ദീപികയുടെ നേതൃത്വത്തിൽ ഇരുന്നപ്പോൾ ഹാരീസ് അബൂബക്കറുമായി ഉണ്ടാക്കിയ ധാരണ ക്രിസ്ത്യാനികൾ മറന്നിട്ടുണ്ടാവില്ല. അന്നൊന്നും ഇത്രയും വലിയൊരു അപകടം ആരും തിരിച്ചറിഞ്ഞിട്ടുണ്ടാകുമായിരുന്നില്ല. പിന്നീട് അങ്ങോട്ട് കാഞ്ഞിരപ്പള്ളിക്ക് അടുത്ത് എരുമേലിയിൽ രൂപതയുടെ സ്കൂളിലെ പന്നിയിറച്ചി വിവാദവും, തൊട്ടപ്പുറത്ത് ഈരാറ്റുപേട്ടയിലും അരുവിത്തറയിലും ഉണ്ടാകുന്ന സാമുദായിക പ്രശ്നങ്ങളും കാഞ്ഞിരപ്പള്ളി രൂപതയുടെ കോളേജ് ആയ അമൽജ്യോതി കോളേജിൽ കഴിഞ്ഞ നാളുകളിൽ ഉണ്ടായ പ്രശ്നങ്ങളും കൂട്ടി വായിക്കുമ്പോൾ അച്ചായന്മാരുടെ പേര് കടലാസിൽ മാത്രമാണെന്ന് കാണാം. പഴയ പ്രതാപവും പ്രൗഢിയും പറഞ്ഞുനടക്കാം എന്നല്ലാതെ യാതൊരു കാര്യവുമില്ല. എല്ലാം കൈവിട്ടുപോയി. ഇനിയൊരു ശരിയത്ത് നിയമത്തിന് കീഴിൽ അച്ചായന്മാർ വസിക്കേണ്ടി വരുന്ന കാലവും വിദൂരമല്ല എന്ന് ചിന്തിക്കുന്നവരും ധാരാളമുണ്ട്.
നേരെ മറിച്ച് ബാങ്കിംഗ് ഇടപാടുകളും പലിശയും കൂട്ടുപലിശയും കൂട്ടുന്നതുവരെ ഹറാമാണെന്ന് കരുതുന്നവർ ഒരു ബാങ്ക് തന്നെ സ്വന്തമായി കൊണ്ടുപോകുന്നു എന്നതാണ് വിരോധാഭാസം. അന്യമതസ്ഥർക്ക് സ്ഥാനം ഇല്ലാത്ത ഇടതു വലതു മുന്നണികളുടെ പാനലിൽ വിജയിച്ചു വരുന്നത് ആരായാലും അവിടെ ഭരണം കയ്യാളുക ഇവരായിരിക്കുമല്ലോ. ഒരു സൈഡിൽ നിയമങ്ങളും മറ സൈഡിൽ ബാങ്കിംഗ് ഇടപാടുകളും ഒരുമിച്ചു കൊണ്ടുപോകുന്ന നിലപാട്. ഇത് മറ്റു മതസ്ഥർ കണ്ടുപിടിക്കേണ്ടതാണ്.
സംവരണ വിഭാഗത്തിന് സീറ്റുകൾ ഇന്ത്യൻ മഹാരാജ്യത്ത് റിസർവ് ചെയ്തിട്ടില്ലായിരുന്നുവെങ്കിൽ പേരിനെങ്കിലും നിർത്തേണ്ടി വരുമായിരുന്നില്ല. ഇപ്പോൾ ഇരു മുന്നണികളിലും ഓരോ സംഭരണ വിഭാഗക്കാർ മത്സരിക്കുന്നു. ഇന്ത്യൻ ഭരണഘടനയുടെ മതേതര നിലപാടിന്റെ മറ്റൊരു മുഖമാണ് ഇവിടെ കാണുന്നത്. താമസിക്കാതെ ക്രിസ്ത്യാനിക്കും ഹിന്ദുവിനും സംവരണം വേണമെന്നുള്ള മുറവിളി കൂട്ടുവാൻ എങ്കിലും ഇത്തരം കുഴിത്തൊരുമ്പ് മത്സര പോസ്റ്ററുകൾ സമൂഹത്തിൽ ചർച്ചയ്ക്ക് വഴിതെളിക്കട്ടെ എന്ന് ഞങ്ങൾ ആശംസിക്കുന്നു.