ബംഗളൂരു: ബംഗളൂരുൽ മലയാളി വിദ്യാർഥിയെ വാടക മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. 21 കാരിയായ ദേവിശ്രീയെയാണ് മരിച്ച നിലയിൽ കണ്ടത്. ബംഗളൂരുവിലെ സ്വകാര്യ കോളജിലെ അവസാന വർഷ ബാച്ചിലർ ഓഫ് ബിസിനസ് മാനേജ്‌മെന്റ് (ബിബിഎം) വിദ്യാർഥിനിയാണ്. കൊലപാതകമെന്നാണ് പ്രാഥമിക വിവരം.
മാനസ എന്ന സ്ത്രീയാണ് മുറി വാടകയ്‌ക്കെടുത്തതെന്നാണ് പൊലീസ് പറയുന്നത്. പ്രേം വർധൻ എന്നയാൾക്ക് വേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കി. പ്രേമും ദേവിശ്രീയും രാവിലെ 9:30 മുതൽ മുറിയിലുണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്. തുടർന്ന് 8.30 ന് ഇയാൾ മുറി പുറത്തുനിന്ന് പൂട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
നിലവിൽ ബെംഗളൂരുവിൽ താമസിക്കുന്ന ആന്ധ്രാപ്രദേശ് സ്വദേശി ജയന്ത് ടി (23) മദനായകനഹള്ളി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞിത്. പ്രതിയെക്കുറിച്ച് നിർണായക സൂചനകൾ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
