ഡൽഹി: ഒരു ദിവസം ജോലിക്കെത്തുമ്പോൾ യാതൊരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്ന് പുറത്താക്കിക്കൊണ്ടുള്ള നോട്ടീസ് കിട്ടിയാലോ? .തീര്‍ച്ചയായും ഞെട്ടിപ്പോകുമല്ലേ. എന്നാൽ ഒറ്റയടിക്ക് കമ്പനിയിലെ സിഇഒ ഉൾപ്പെടെ 300 പേര്‍ക്ക് ടെര്‍മിനേഷൻ മെയിൽ ലഭിച്ചാൽ എങ്ങനെയിരിക്കും. എവിടെയോ എന്തോ കുഴപ്പമുണ്ടെന്ന് മനസിലാകുമല്ലേ…അതെ ഇതൊരു അബദ്ധമായിരുന്നു.എച്ച് ആര്‍ വിഭാഗത്തിന് സംഭവിച്ച ചെറിയൊരു കൈപ്പിഴ മൂലമാണ് ഇത്രയധികം പേരുടെ ജോലി തെറിച്ചത്.
ഒരു ജീവനക്കാരൻ റെഡ്ഡിറ്റിൽ ഇത് പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. കമ്പനി വിടുന്ന ജീവനക്കാർക്ക് ടെംപ്ലേറ്റ് ചെയ്ത എക്സിറ്റ് ഇമെയിലുകൾ അയയ്ക്കുന്ന ഒരു പുതിയ ഓഫ്‌ബോർഡിംഗ് ഓട്ടോമേഷൻ സിസ്റ്റം എച്ച്ആര്‍ ടീം പരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. ടെസ്റ്റ് മോഡിന് പകരം ലൈവ് മോഡ് കൊടുത്തതാണ് എല്ലാവർക്കും മെയിൽ പോകാൻ കാരണമായത്.
മെയിൽ വന്നതോടെ ഒരു മനേജർ “ഞാൻ പാക്ക് ചെയ്യാൻ തുടങ്ങണോ?” എന്ന് ചോദിച്ചു. അതോടെ അബദ്ധം മനസിലായ എച്ച് ആർ ടീം കാര്യം വിശദീകരിച്ച് മെസേജ് നൽകുകയായിരുന്നു. “ആരെയും പുറത്താക്കിയിട്ടില്ല. ദയവായി നിങ്ങളുടെ ബാഡ്ജുകൾ ഇടരുത്” എന്ന് പറയുന്ന സന്ദേശം ഐടി ടീം പോസ്റ്റ് ചെയ്യേണ്ടി വന്നു.
