Breaking News

മമ്പാട് പഞ്ചായത്തില്‍ യുഡിഎഫ്- വെല്‍ഫെയര്‍ ധാരണ; പരസ്പരം പിന്തുണക്കാന്‍ തീരുമാനം

Spread the love

മലപ്പുറം: മമ്പാട് പഞ്ചായത്തില്‍ യുഡിഎഫ്- വെല്‍ഫെയര്‍ പാര്‍ട്ടി ധാരണ. പരസ്പരം പിന്തുണക്കാനാണ് ധാരണ. 18ാം വാർഡായ ഇപ്പൂട്ടിങ്ങലിൽ യുഡിഎഫ് പിന്തുണയോട വെൽഫെയർ പാർട്ടി സ്ഥാനാർഥിയായി മുബീന ചോലയിൽ മത്സരിക്കും. ബാക്കിവരുന്ന 21 വാർഡുകളിൽ വെൽഫെയർ പാർട്ടി യുഡിഎഫിനെ പിന്തുണക്കും

അതേസമയം മലപ്പുറം വാഴൂർ പഞ്ചായത്തിൽ തെരഞ്ഞെടുപ്പിൽ സിപിഐയുമായുള്ള സഹകരണം തുടരുമെന്നും യുഡിഎഫ് അറിയിച്ചു. ഇടത് മുന്നണിയിലെ തർക്കം കാരണമാണ് സിപിഐ യുഡിഎഫ് പാളയത്തിൽ എത്തിയത്.

സിപിഐയുടെ രണ്ട് അംഗങ്ങളുടെ പിന്തുണയിലാണ് യുഡിഎഫ് അഞ്ച് വർഷത്തെ ഭരണം പൂർത്തിയാക്കിയത്. യുഡിഎഫ് പിന്തുണയോടെയായിരുന്നു സിപിഐ അംഗങ്ങൾ വിജയിച്ചത്. സിപിഐയുമായുള്ള സഹകരണം വരുന്ന തെരഞ്ഞെടുപ്പിലും തുടരുമെന്ന് യുഡിഎഫ് അറിയിച്ചു.പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഇടത് മുന്നണിയിലെ ശ്രമങ്ങൾ സീറ്റ് വിഭജനത്തിൽത്തട്ടി ഇത്തവണയും വഴിമുട്ടിയതോടെയാണ് യുഡിഎഫ് നിലപാട് വ്യക്തമാക്കിയത്. അതേസമയം ചർച്ചകളിൽ അന്തിമ തീരുമാനം ആയില്ലന്ന നിലപാടിലാണ് സിപിഐ. ചർച്ച പരാജയപ്പെട്ടാൽ സിപിഐ ഇത്തവണയും യുഡിഎഫ് മുന്നണിയിൽ തുടരും.

You cannot copy content of this page