Breaking News

സ്വർണവിലയിൽ വീണ്ടും കുറവ്; ഉച്ചയ്ക്ക് ശേഷം പവന് 1200 രൂപ കുറഞ്ഞു

Spread the love

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഉച്ചക്ക് ശേഷം പവന് 1200 രൂപ കുറഞ്ഞു 88,600 രൂപയായി. രാവിലെ 89,800 രൂപയായിരുന്നു പവൻ വില. ഒറ്റ ദിവസം കൊണ്ട് രണ്ട് തവണകളായി സ്വർണത്തിന് കുറഞ്ഞത് 1800 രൂപ. രാജ്യാന്തര തലത്തിൽ സ്വർണ്ണവില കുറഞ്ഞതാണ് കേരളത്തിലും സ്വർണ്ണവില കുറയാൻ കാരണം. കേരളത്തിൽ സ്വർണത്തിന് ഒരാഴ്ചയ്ക്കിടെ കുറഞ്ഞത് 7000 രൂപ.

ഈ മാസം സ്വർണവിലയിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഒക്ടോബർ മൂന്നിനായിരുന്നു. അന്ന് 86,560 രൂപയായിരുന്നു വില.ഒക്ടോബർ 21ന് സ്വർണവില ഈ മാസത്തെ ഉയർന്ന നിരക്കിൽ എത്തിയിരുന്നത്. 97,360 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്റെ വില. പിന്നീട് കുറഞ്ഞും കൂടിയും ഇരിക്കുകയായിരുന്നു സ്വർണവില.

വില കൂടിയാലും കുറഞ്ഞാലും സുരക്ഷിത നിക്ഷേപമെന്ന നിലയിലാണ് ആളുകൾ സ്വർണത്തെ കാണുന്നത്. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.

You cannot copy content of this page