Breaking News

‘റഷ്യ മുന്നോട്ട്‌ വെച്ച നിബന്ധനകൾ അംഗീകരിക്കണമെന്ന് ട്രംപ്’; സെലൻസ്കിയുടെ മിസൈൽ മോഹം പൊലിഞ്ഞു

Spread the love

വൈറ്റ്‌ ഹൗസിൽ നടന്ന കൂടികാഴ്ചയിൽ യുക്രെയ്ൻ പ്രസിഡന്റ്‌ വ്ളോഡിമിർ സെലൻസ്കിയോട്‌ റഷ്യ മുന്നോട്ട്‌ വെച്ച നിബന്ധനകൾ അംഗീകരിക്കാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ട് .അംഗീകരിച്ചില്ലെങ്കിൽ
യുക്രെയ്ന് സർവ്വ നാശമായിരിക്കും ഫലമെന്ന് പുടിൻ തന്നോട് പറഞ്ഞതായും ട്രംപ്
സെലൻസ്കിയെ അറിയിച്ചു.ഇതോടെ യുഎസിൽ നിന്ന് ദീർഘദൂര മിസൈൽ സ്വന്തമാക്കാമെന്ന പ്രതീക്ഷയോടെ വൈറ്റ്ഹൗസിൽ കൂടിക്കാഴ്ചയ്ക്ക് എത്തിയ സെലൻസ്കിക്ക് നിരാശയോടെ പടിയിറങ്ങേണ്ടിവന്നു. സെലൻസ്കി ആഗ്രഹിക്കുന്ന മിസൈൽ നൽകില്ലെന്ന് വ്യക്തമാക്കിയ ട്രംപ്, യുദ്ധം അവസാനിപ്പിക്കാൻ സെലൻസ്കിയും തയാറാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഊർജകേന്ദ്രങ്ങളിൽ ദീർഘദൂര മിസൈൽ പ്രയോഗിക്കണമെന്നും ഇത്‌ റഷ്യയുടെ സമ്പദ്‌വ്യവസ്ഥയെ ഗുരുതരമായി ദുർബലപ്പെടുത്തുമെന്നുമായിരുന്നു സെലൻസ്‌കിയുടെ കണക്കുകൂട്ടൽ.ടോമാഹോക്ക് ക്രൂസ് മിസൈലുകളെക്കുറിച്ച് ചിന്തിക്കാതെ തന്നെ യുദ്ധം അവസാനിപ്പിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കാമെന്ന്‌ ട്രംപ്‌ ചർച്ചയിൽ പറഞ്ഞു. അത്തരം മിസൈലുകൾ സ്വയംപ്രതിരോധത്തിന്‌ യുഎസിന്‌ ആവശ്യമാണ്‌. അത്‌ നൽകാൻ ഉദ്ദേശിക്കുന്നില്ല. എന്നാൽ ചർച്ചകൾ തുടരാമെന്നും ട്രംപ്‌ പറഞ്ഞു.

You cannot copy content of this page