Breaking News

മെറ്റ AI യുടെ പുത്തൻ ശബ്ദമായി ദീപിക പദുകോൺ

Spread the love

മെറ്റ AI യുടെ പുത്തൻ ശബ്ദമായി ദീപിക പദുകോൺ. എ ഐ യുടെ ശബ്ദമായി ദീപിക മാറിയതായുള്ള വാർത്ത താരം തന്നെയാണ് തന്റെ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. സ്റ്റുഡിയോയില്‍ ശബ്‌ദം റെക്കോര്‍ഡ് ചെയ്യുന്ന വിഡിയോയാണ് ദീപിക പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യയുള്‍പ്പെടെയുള്ള ആറു രാജ്യങ്ങളില്‍ മെറ്റ എഐയുടെ പുതിയ ഇംഗ്ലീഷ് ശബ്ദമായി ദീപികയെ കേൾക്കാനാകും.

‘ഹായ്, ഞാന്‍ ദീപിക പദുകോൺ. ഞാനാണ് മെറ്റ എഐയിലെ ശബ്‌ദത്തിനുടമ. അതിനാല്‍ എന്‍റെ ശബ്‌ദത്തിനായി ടാപ്പ് ചെയ്യൂ’ എന്ന തുടങ്ങുന്ന വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ‘ഇപ്പോള്‍ ഞാന്‍ എഐയുടെ ഭാഗമാണ്, ഇന്ത്യ, യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, യുണൈറ്റഡ് കിംഗ്ഡം, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ നിങ്ങൾക്ക് എന്റെ ശബ്ദവുമായി ഇംഗ്ലീഷിൽ ചാറ്റ് ചെയ്യാം’ എന്നും താരം പോസ്റ്റിന് താഴെ കുറിച്ചു.

മെറ്റ എഐയുടെ വോയിസ് അസിസ്റ്റന്‍റില്‍ ശബ്‌ദം നല്‍കാനായി അവസരം ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ സെലിബ്രിറ്റിയാണ് ദീപിക. എഐ വളർന്നുകൊണ്ടിരിക്കുന്ന ഈ ഡിജിറ്റൽ കാലഘട്ടത്തിൽ എല്ലാവർക്കും പരിചിതമായൊരു ശബ്ദമായിരിക്കണം എന്നതിനാലാണ് ദീപികയെ മെറ്റ തിരഞ്ഞെടുത്തത്. ആവശ്യമായ സഹായങ്ങൾ തേടാനും , റേ-ബാന്‍ മെറ്റ സ്‌മാര്‍ട്ട് ഗ്ലാസിലുള്‍പ്പടെയും ദീപിക പദുക്കോണിന്‍റെ ശബ്‌ദവുമായി സംവദിക്കാവുന്നതാണ്.

You cannot copy content of this page