കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തങ്ങളുടെ അറിവോടെയല്ലെന്ന് ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾ. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിൽ ഹർജി നൽകി.തങ്ങളുടെ പേരിൽ ഹർജി നൽകിയത് മറ്റൊരോ ആണെന്ന് മരിച്ചവരുടെ ബന്ധുക്കൾ ആരോപിക്കുന്നു. ഇന്നലെ ഡിഎംകെ ഇതേ ആരോപണം ഉന്നയിച്ചിരുന്നു. പിന്നിൽ ടിവിക- ബിജെപി – എഐഎഡിഎംകെ കൂട്ടുകെട്ടെന്നായിരുന്നു ഡിഎംകെയുടെ വിമർശനം.
