Breaking News

ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നൽകിയ ‘Z കാറ്റഗറി’ സുരക്ഷ പിൻവലിച്ച് കേന്ദ്രം

Spread the love

ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നൽകിയ Z കാറ്റഗറി സുരക്ഷ പിൻവലിച്ച് കേന്ദ്ര സർക്കാർ. ഡൽഹി പൊലീസ് മുഖ്യമന്ത്രിക്ക് മതിയായ സുരക്ഷ നല്കുന്നുണ്ടെന്ന വിലയിരുത്തലിലാണ് സുരക്ഷ പിൻവലിച്ചത്. രേഖ ഗുപ്ത ജനസമ്പർക്ക പരിപാടിയിൽ പങ്കെടുക്കവെ സിവിൽ ലൈൻസ് വസതിയിൽ വെച്ച് ആക്രമണം ഉണ്ടായ പശ്ചാത്തലത്തിലായിരുന്നു ആഭ്യന്തര മന്ത്രാലയം സിആർപിഎഫ് സുരക്ഷ ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞയാഴ്ചയായിരുന്നു ഗു​ജ​റാ​ത്ത് രാ​ജ്കോ​ട്ട് സ്വ​ദേ​ശി രാജേഷ് സക്രിയ എന്നയാൾ മുഖ്യമന്ത്രിക്ക് നേരെ അസഭ്യം പറഞ്ഞുകൊണ്ട് ഭാരമുള്ള വസ്തു എടുത്തെറിഞ്ഞത്. മുഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​യി​ൽ ആ​ഴ്ച​തോ​റും ന​ട​ക്കാ​റു​ള്ള ജ​ന​സ​മ്പ​ർ​ക്ക പ​രി​പാ​ടി​യി​ൽ പ​രാ​തി ന​ൽ​കാ​നെ​ന്ന വ്യാ​ജേ​ന​യാ​ണ് ഇയാൾ എ​ത്തിയിരുന്നത്. മു​ഖ്യ​മ​ന്ത്രി പ​രാ​തി കേ​ൾ​ക്കു​ന്ന​തി​നി​ടെ, ഇയാൾ മു​ന്നോ​ട്ടു​വ​ന്ന് പേ​പ്പ​ർ ന​ൽ​കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് മു​ഖ​ത്ത​ടി​ച്ച​തും മു​ടി​യി​ൽ വ​ലി​ച്ച​തും. ആ​ക്ര​മ​ണ​ത്തി​ൽ ത​ല​ക്ക് നേ​രി​യ പ​രു​ക്കേ​റ്റ രേ​ഖ​യെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കുകയും ചെയ്തിരുന്നു. സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ക്ര​മി​യെ കീ​ഴ്പ്പെ​ടു​ത്തി ഡ​ൽ​ഹി ​പൊ​ലീ​സി​ന് കൈ​മാ​റിയിരുന്നു. തെ​രു​വു​നാ​യ് വി​ഷ​യ​ത്തി​ൽ അ​ടു​ത്തി​ടെ സു​പ്രീം​കോ​ട​തി വി​ധി മൃ​ഗ​സ്നേ​ഹി​യാ​യ പ്ര​തി​യെ അസ്വസ്ഥനാക്കി​യി​രു​ന്നു. ഇതാണ് ആക്രമണത്തിന് കാരണമെന്നാണ് നിഗമനം.

You cannot copy content of this page