Breaking News

ആക്രമണം തന്നെ ലക്ഷ്യമിട്ട് നടത്തിയ ആസൂത്രിത നീക്കമെന്ന് ശോഭ സുരേന്ദ്രൻ; പൊട്ടിത്തെറിയിൽ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

Spread the love

വീടിന് മുന്നിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച സംഭവത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് നേതാവ് ശോഭ സുരേന്ദ്രൻ. തന്നെ ലക്ഷ്യമിട്ട് നടത്തിയ ആസൂത്രിത നീക്കമാണിതെന്നും സംഭവത്തിന് പിന്നിൽ ആരാണെങ്കിലും പുറത്തുകൊണ്ടുവരണമെന്നും അവർ ആവശ്യപ്പെട്ടു. വലിയ ശബ്ദത്തോടുള്ള പൊട്ടിത്തെറിയാണ് ഉണ്ടായത്. പടക്കം പൊട്ടിക്കേണ്ട യാതൊരു സാഹചര്യവും പ്രദേശത്ത് ഇന്നലെ ഉണ്ടായിരുന്നില്ല. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ശോഭ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ഇന്നലെ രാത്രിയാണ് ശോഭ സുരേന്ദ്രൻ്റെ വീടിന് മുന്നിൽ പൊട്ടിത്തെറിയുണ്ടായത്. തൃശൂർ അയ്യന്തോളിലെ വീടിന് മുന്നിൽ സ്ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. എതിർവശത്തെ വീടിന്റെ ഗേറ്റിനോടു ചേർന്നാണ് അജ്ഞാതർ ഏറുപടക്കം പോലെ തോന്നിക്കുന്ന സ്ഫോടകവസ്തു എറിഞ്ഞത്.
ശോഭ അടക്കമുള്ളവർ വീട്ടിലുണ്ടായിരുന്നു. സംശയകരമായ രീതിയിൽ ഒരു കാർ കണ്ടതായി പ്രദേശവാസികൾ പോലീസിനു മൊഴി നൽകി. തന്നെ ലക്ഷ്യമിട്ടുള്ള ആസൂത്രിത നീക്കമെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു

ശോഭയുടെ വീടാണെന്നു കരുതി എറിഞ്ഞതാണോയെന്നു പൊലീസ് പരിശോധിക്കുന്നുണ്ട്. രണ്ടു തവണ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായി.സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും അന്വേഷണം വേണമെന്നും ബിജെപി ആവശ്യപ്പെട്ടു.

You cannot copy content of this page