താമരശ്ശേരി ഷഹബാസ് കൊലപാതകത്തിൽ പിതാവിന്റെ കക്ഷി ചേരൽ അപേക്ഷ ഹൈക്കോടതി അനുവദിച്ചു. പ്രതികൾക്കെതിരായ ആരോപണങ്ങൾ ഗൗരവതരം. കുട്ടികളെ കോടതിയില്‍ ഹാജരാക്കുന്നതില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കോടതി മുന്നോട്ടുവെച്ചു.പ്രതികളായ കുട്ടികളുടെ ഹർജികളിൽ പ്രോസിക്യൂഷനോട് വിശദീകരണം തേടി. കേസിൽ 25ന് വിശദമായ വാദം കേൾക്കും. പ്രതികൾ കുട്ടികളാണെന്നും, അതിനാൽ കേസ് ഒരുപാട് ദിവസത്തേക്ക് നീട്ടിവയ്ക്കാനാവില്ലെന്നും കോടതി.
കുറ്റാരോപിതരെ കോടതിയില്‍ ഹാജരാക്കുന്നതില്‍ ഹൈക്കോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങൾ നൽകി. അസാധാരണ സാഹചര്യങ്ങളില്‍ മാത്രമേ കുട്ടികളെ കോടതിയിലെത്തിക്കാവൂ. കുട്ടികളെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ ശ്രദ്ധപുലര്‍ത്തണമെന്നും നിര്‍ദ്ദേശം. കുട്ടികളുടെ അന്തസും സ്വകാര്യതയും മാനിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. കോടതി നടപടികള്‍ അവസാനിക്കും വരെ കുട്ടികള്‍ കാത്തിരിക്കുന്ന സാഹചര്യം സൃഷ്ടിക്കരുതെന്നും കോടതി നിർദേശം നൽകി. കുട്ടികളുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനായാണ് ഹൈക്കോടതി മാര്‍ഗനിർദേശം.
ഹർജികളിൽ പ്രോസിക്യൂഷനോട് ഹൈക്കോടതി വിശദീകരണം തേടി. നീതി പീഠത്തിൽ വിശ്വാസമുണ്ടെന്ന് ഷഹബാസിന്റ പിതാവ് പ്രതികരിച്ചു. കേസില്‍ മേയ് അവസാനവാരം പൊലീസ് കുറ്റപത്രം സമര്‍പ്പിക്കും. മെയ് അവസാനത്തോടെ ഇവർക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് ഒഴിവാക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.