പീഡനക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ മുന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ യുവതിയെ പീഡിപ്പിച്ചതായി പരാതി. അഡ്വക്കേറ്റ് പി ജി മനുവാണ് ഭര്‍ത്താവിന്റെ ജാമ്യം റദ്ദാക്കുമെന്ന് പറഞ്ഞ് യുവതിയെ പീഡിപ്പിച്ചത്. മനു കുടുംബത്തോടൊപ്പം യുവതിയുടെ വീട്ടിലെത്തി മാപ്പ് പറഞ്ഞു. പി.ജി മനു മാപ്പുപറയുന്ന ദൃശ്യങ്ങള്‍ ലഭിച്ചു.
ഭര്‍ത്താവ് ജാമ്യത്തില്‍ ഇറങ്ങിയപ്പോഴാണ് പീഡന വിവരം യുവതി പറഞ്ഞത്. നേരത്തെ പീഡനക്കേസില്‍ പിജി മനു ജയിലിലായിരുന്നു. ജാമ്യ വ്യവസ്ഥയുടെ ലംഘനം നടന്നിട്ടും പ്രതിയെ പിടികൂടാതെ പൊലീസ്.
നേരത്തെ മറ്റൊരു യുവതിയെ ഉപദ്രവിച്ചതില്‍ 90 ദിവസത്തോളമാണ് ഇയാള്‍ ജയിലില്‍ കിടന്നത്. ഇതിനു ശേഷം പുറത്തിറങ്ങി. അതിന് ശേഷമാണ് മറ്റൊരു യുവതിയെയും ഉപദ്രവിച്ചത്. വീണ്ടും കേസ് കൊടുക്കുമെന്നും ജയിലില്‍ പോകേണ്ടി വരുമെന്നുമുള്ള സാഹചര്യം വന്നപ്പോഴാണ് യുവതിയുടെ വീട്ടില്‍ കുടുംബസമേതമെത്തി ഇയാള്‍ മാപ്പ് പറഞ്ഞത്.