Breaking News

മാസപ്പടി കേസ്; SFIO നടപടിക്ക് സ്റ്റേ ഇല്ല

Spread the love

മാസപ്പടി കേസിൽ എസ്എഫ്ഐഒ നടപടിക്ക് സ്റ്റേ ഇല്ല.തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്ന സിഎംആർഎല്ലിന്റെ ആവശ്യം ഡൽഹി ഹൈക്കോടതി തള്ളി. കേസ് ഈമാസം 21 ന് പരിഗണിക്കും. SFIO അന്വേഷണം പൂർത്തിയായ സ്ഥിതിക്ക് പുതിയ ഹർജി നിലനിൽക്കുമോ എന്ന് കോടതി നിരീക്ഷിച്ചു. കേസ് പുതിയ ബെഞ്ചിലേക്ക് മാറ്റി. കേസ് നേരത്തെ പരിഗണിച്ച ജസ്റ്റിസ് സുബ്രഹ്മണ്യ പ്രസാദിന്റെ ബെഞ്ചിലേക്കാണ് കേസ് മാറ്റിയത്. CMRL ന്റെ ആവശ്യം അനുസരിച്ചായിരുന്നു ബെഞ്ച് മാറ്റം. കേസിൽ ഇ ഡി കടന്നു വരികയാണെന്നും ഇത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നും CMRL ന് വേണ്ടി ഹാജരായ കപിൽ സിബൽ പറഞ്ഞു.

മാസപ്പടി കേസിലെ SFIO യുടെ തുടർനടപടികൾ സ്റ്റേ ചെയ്യണമെന്ന് സിഎംആർഎലിന്റെ ആവിശ്യത്തിൽ തൽക്കാലം ഇടപെടാതെയാണ് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവുണ്ടായത്. വാദം ആരംഭിച്ച ഘട്ടത്തിൽ തന്നെ ഹര്‍ജി തീര്‍പ്പാക്കുംവരെ തുടര്‍നടപടിയുണ്ടാകില്ലെന്ന് നേരത്തെ കേസ് പരിഗണിച്ച ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് വാക്കാല്‍ പറഞ്ഞിരുന്നുവെന്ന് CMRL ന് വേണ്ടി ഹാജരായ കപിൽ സിബൽ പറഞ്ഞു.

വാക്കാലുള്ള പരാമർശം ജുഡീഷ്യല്‍ റെക്കോഡില്‍ ഇല്ലെന്ന് കോടതി അറിയിച്ചു. അന്വേഷണം പൂര്‍ത്തിയായി റിപ്പോർട്ട് കോടതിയില്‍ നല്‍കിയെങ്കില്‍ ഈ ഹര്‍ജി എങ്ങനെ നിലനില്‍ക്കുമെന്ന് കോടതി ചോദിച്ചു. കേസിൽ SFIO യുടെ അന്വേഷണത്തിന് പിന്നാലെ ഇഡിയും കടന്നുവരുന്നു എന്നും ഇത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്നും കപിൽസിബൽ വാദം ഉയർത്തി. CMRL ന്റെ ആവശ്യം കൂടി കണക്കിൽ എടുത്താണ് കേസ് മുൻപ് പരിഗണിച്ചിരുന്ന ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റെ ബെഞ്ചിലേക്ക് മാറ്റിയത്. CMRL ന്റെ രണ്ടു ഹർജി കളിയും ആവശ്യം ഇനി പുതിയ ബെഞ്ചായിരിക്കും പരിശോധിക്കുക. SFIO തുടർനടപടികൾ സ്റ്റേ ചെയ്യണമോ എന്ന സി എം ആർ എല്ലിന്റെ രണ്ടാമത്തെ ഹർജി നിലനിൽക്കുമോ എന്നതും പുതിയ ബെഞ്ച് പരിശോധിക്കും. ഹർജികൾ ഈ മാസം 21 പരിഗണിക്കും. കേസിൽ SFIO യുടെ അന്വേഷണ റിപ്പോർട്ടിൽ ആകെ പ്രതികൾ 13 പേരാണ്. ശശിധരൻ കർത്തയാണ് ഒന്നാംപ്രതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ പതിനൊന്നാം പ്രതിയും. 114 രേഖകളും 72 സാക്ഷികളും അന്വേഷണ റിപ്പോർട്ടിലുണ്ട്.കേസ് പ്രത്യേക കോടതി ഈയാഴ്ച പരിഗണനയ്ക്കെടുക്കും.

You cannot copy content of this page