Breaking News

മലപ്പുറത്ത് മാലിന്യ സംഭരണ കേന്ദ്രത്തിൽ വൻ തീപിടുത്തം; ആളപായമില്ല

Spread the love

മലപ്പുറത്ത് മാലിന്യ സംഭരണ കേന്ദ്രത്തിൽ വൻതീപിടുത്തം. കോഡൂർ പഞ്ചായത്തിന്റെ മാലിന്യ സംഭരണ കേന്ദ്രത്തിലാണ് 12 മണിയോടെ തീപിടുത്തം ഉണ്ടായത്. ഹരിത കർമ്മ സേനയുടെ എട്ടു സ്ത്രീകൾ ഈ സമയം കേന്ദ്രത്തിൽ ഉണ്ടായിരുന്നു. മാലിന്യ കേന്ദ്രത്തിനകത്തേക്ക് പുറത്ത് നിന്ന് തീ പടരുന്നത് കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് തൊഴിലാളികൾ പറഞ്ഞു.ഇടുങ്ങിയ വഴി ആയതുകൊണ്ട് ഫയർഫോഴ്സിന്റെ വലിയ യൂണിറ്റുകൾ എത്തിക്കാൻ കഴിയാത്തത് തീയണക്കുന്നതിന് വെല്ലുവിളിയായി. ഒരു മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് ഫയർഫോഴ്സ് തീയണച്ചത്. പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് പുറമേ ഇ വേസ്റ്റ് ഉൾപ്പെടെയുള്ളവ കേന്ദ്രത്തിൽ ഉണ്ടായിരുന്നു. പ്രദേശം മുഴുവനായും പുകച്ചുരുളുകൾ കൊണ്ട് നിറഞ്ഞു.

You cannot copy content of this page