Breaking News

എന്നെ ദിലീപുമായി താരതമ്യം ചെയ്യരുത് ; ബേസിൽ ജോസഫ്

Spread the love

ദിലീപുമായി താരതമ്യം ചെയ്യപ്പെടുന്നതിനോട് തനിക്ക് താല്പര്യമില്ല എന്ന് ബേസിൽ ജോസഫ്. ബേസിൽ ജോസഫ്,സൗബിൻ ഷാഹിർ,ചെമ്പൻ വിനോദ്,ചാന്ദിനി ശ്രീധരൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന, ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്ത പ്രാവിന്കൂട് ഷാപ്പ് എന്ന ചിത്രത്തിന്റെ പ്രൊമോഷനോടനുബന്ധിച്ച് നടത്തിയ പ്രെസ്സ്മീറ്റിൽ ആണ് നടന്റെ പ്രസ്താവന.

നമ്മളെല്ലാം ചെറുപ്പം മുതൽ ഇഷ്ട്ടപ്പെടുന്ന സിനിമകൾ ചെയ്ത് അദ്ദേഹം നേടിയെടുത്ത പേരാണത്. തന്നെ ആളുകൾ സ്നേഹിക്കുന്നു എന്ന് അറിയുന്നതിൽ സന്തോഷമുണ്ട്. എന്നാൽ സ്വന്തമായി ഒരു മേൽവിലാസം ഉണ്ടാക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നത്. ദിലീപിന്റെ ലെഗസി അദ്ദേഹം സ്വയം ഉണ്ടാക്കിയെടുത്തതാണ്. അതിനാൽ അങ്ങനെയൊരു താരതമ്യത്തിനോട് തനിക്ക് താല്പര്യമില്ല എന്ന് ബേസിൽ ജോസഫ് പറഞ്ഞു.

അടുത്തിടെ തുടർച്ചയായി വിജയചിത്രങ്ങളിൽ അഭിനയിച്ചതിനാൽ ബേസിൽ ജോസഫിനാണ് ദിലീപ് ഇപ്പോൾ വിശേഷണം ആയി ഉപയോഗിക്കുന്ന ജനപ്രിയനായകൻ എന്ന പേര് കൂടുതൽ ചേരുന്നത് എന്ന് ചിലർ സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് യൂട്യൂബ് ചാനലിന്റെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു ബേസിൽ ജോസഫ്.

ബേസിൽ ജോസഫ് രൺവീർ സിംഗിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ശക്തിമാനെ പറ്റിയുള്ള പുതിയ അപ്പ്ഡേറ്റ് എന്തെന്ന ചോദ്യത്തിന്, ശക്തിമാനെ പറ്റി ഒന്നും പറയാറായിട്ടില്ല. ചിത്രം ആരംഭിക്കാൻ കാലതാമസം ഉള്ളതിനാൽ, ചിത്രത്തിന്റെ വിശേഷങ്ങൾ പിന്നീട് അറിയിക്കാമെന്നും ബേസിൽ ജോസഫ് പറഞ്ഞു.

You cannot copy content of this page