Breaking News

മലപ്പുറത്ത് കാട്ടാന ആക്രമണം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Spread the love

മലപ്പുറം മൂത്തേടത്ത് കാട്ടാന ആക്രമണം ഒരു സ്ത്രീ മരിച്ചു. ഉച്ചക്കുളം ഊരിലെ കരിയന്റെ ഭാര്യ സരോജിനി ആണ് മരിച്ചത്. ആടിനെ മേയ്ക്കാൻ പോയപ്പോഴാണ് ആക്രമണം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന നാല് പേർ ഓടി രക്ഷപ്പെട്ടു. സരോജിനിക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല. രാവിലെ 11 മണിയോടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. സരോജിനിയെ നിലമ്പൂർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടത്.

വന മേഖലയിൽ വെച്ചാണ് നീലിക്ക് നേരെ കാട്ടാന ആക്രമണം ഉണ്ടായത്. സരോജിനിക്ക് ​ഗുരുതരമായി പരുക്കേറ്റിരുന്നു. മൂത്തേടം വന മേഖലയാണ്. നിരവധി ആദിവാസി കുടുംബങ്ങൾ താമസിക്കുന്ന സ്ഥലമാണ്. പതിവുപോലെ വനവിഭവങ്ങൾ ശേഖരിക്കാൻ പോകുന്നതിനിടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. ഏറെ നേരത്തിന് ശേഷമാണ് ആശുപത്രിയിലേക്കെത്തിക്കാൻ കഴിഞ്ഞിരുന്നത്.

You cannot copy content of this page